MX

ജില്ലയിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടത്തി കൊളത്തൂർ പോലീസ്.

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ MDMA വേട്ട  നടത്തി കൊളത്തൂർ പോലീസ്. ലഹരി മരുന്ന് വിൽപ്പനക്കാരൻ ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി  കാളങ്ങാടന്‍ സുബൈർ (42) ആണ് പിടിയായത്. കർണാടകയിൽ നിന്നും MDMA എത്തിച്ച്‌ വിതരണം നടത്തുന്ന ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയാണ് സുബൈർ.

1 st paragraph

ബാംഗ്ലൂര്‍, വിരാജ്പേട്ട എന്നിവിടങ്ങളില്‍ നിന്ന് മലപ്പുറം ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (MDMA), LSD സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ ഏജന്‍റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍മാരായ സി. അലവി, സുനില്‍ പുളിക്കല്‍ എന്നിവരുടെ  നേതൃത്വത്തിൽ കൊളത്തൂര്‍ എസ്.ഐ. ടി.കെ. ഹരിദാസ്, എസ്‌.ഐ. എ.എം. യാസിര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരുന്നു.

2nd paragraph

ഒരാഴ്ചയോളം പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ്  പടപ്പറമ്പ്  ടൗണിന് സമീപം വച്ച് വില്‍പനയ്ക്കായെത്തിച്ച 140 ഗ്രാം MDMAയുമായി  ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി  കാളങ്ങാടന്‍ സുബൈറിനെ (42) അറസ്റ്റ് ചെയ്തത്.

സുബൈർ കര്‍ണാടകയിലെ കൊടുക്, വിരാജ്പേട്ട എന്നിവിടങ്ങളില്‍ നേരിട്ട് പോയി രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങിയാണ് ഇടപാട് നടത്തുന്നത്. അവിടെയുള്ള ഏജന്‍റുമാര്‍ മുഖേനെ മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വിലപറഞ്ഞുറപ്പിച്ച് വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയര്‍മാര്‍ മുഖേന കേരളത്തിലേക്ക് എത്തിക്കും.

പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കിയ അര ഗ്രാമിന് 3000 രൂപ മുതല്‍ വിലയിട്ടാണ്  ചെറുകിട വില്‍പ്പനക്കാര്‍ വില്‍പ്പന നടത്തുന്നത്.

ഒരു തവണ ഉപയോഗിച്ചാല്‍ പോലും ലഹരിക്ക് അടിമയാകുന്ന അതിമാരകമായ മയക്കുമരുന്നാണ് MDMA. ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്. ആറുമാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങള്‍ പറയുന്നു.വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് കടത്തുന്ന ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും, ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐപിഎസ്  അറിയിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, സി.ഐ.മാരായ സി.അലവി, സുനില്‍ പുളിക്കല്‍, എസ്.ഐ.മാരായ ടി.കെ. ഹരിദാസ്, എ.എം. യാസിര്‍, എ.എസ്.ഐ. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സുബ്രഹ്മണ്യന്‍, വിനോദ് കെ., വിപിന്‍ ചന്ദ്രന്‍, വിജീഷ് എന്നിവരും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.
പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷിന്‍റെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.