സി ഡബ്ലിയു എസ് എ 25 വാര്‍ഷികം ആഘോഷിച്ചു

സി ഡബ്ലിയു എസ് എ 25 വാര്‍ഷികം ആഘോഷിച്ചു

മലപ്പുറം:കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോട്ടക്കല്‍ മേഖല ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ഫോട്ടോ പ്രകാശനം സ്ഥാപക നേതാവ് വി സുകുമാരന്‍ നിര്‍വഹിക്കുന്നു


ജില്ലാ പ്രസിഡന്റ് ബാവ പാറോളി അധ്യക്ഷത വഹിച്ചു.അസോസിയേഷന്‍ ജില്ലാ കമ്മറ്റിക്ക് വേണ്ടി മലപ്പുറത്ത് നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ഫോട്ടോ പ്രകാശനം സംഘടനാ സ്ഥാപക നേതാവും സംസ്ഥാന കമ്മറ്റി അംഗവുമായ വി സുകുമാരന്‍ നിര്‍വിഹിച്ചു. പഴയകാല സംഘടന നേതാക്കളെ ആദരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കാര്‍ഡ് വിതരണം ചടങ്ങില്‍ നടന്നു.ജില്ലാ സെക്രട്ടറി സി കെ ശശി ക്ലാസ് എടുത്തു. പായസം വിതരണവും ഉണ്ടായി. വി സുകുമാരന്‍ ,എം പി ബാലന്‍ ,റഷീദ് കണ്ടനകം ,എന്‍ പി ലത്തീഫ് ,സുന്ദരന്‍ പട്ടയില്‍, ബഷീര്‍ മലപ്പുറം, ഉമ്മര്‍ കെ പി ,ശിവന്‍, പി കെ ഇംതിയാസ് എന്നിവര്‍ സംസാരിച്ചു,