ഹർത്താലിനിടെ ആക്രമണം: പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടവഴിയിൽ നിന്നു കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരാണ് കസ്റ്റഡിയിലായത്. മുബഷീർ(22) പുതുപറമ്പിൽ ഹൗസ് മുല്ല റോഡ്, പൊന്നാനി, മുഹമ്മദ് ഷെരീഫ്(27) അസ്‌നിക്കന്റെ വീട് ജീലാനി നഗർ പൊന്നാനി റാസിക്ക്(32)കപ്പക്കരകത്ത് വീട് ആനപ്പാടി പൊന്നാനി

കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് സമരാനുകൂലികൾ കല്ലെറിഞ്ഞത്.
