ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം :   ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചുങ്ക പുള്ളി ബിജെപിയില്‍ ചേര്‍ന്നു . ബിജെപി ഒബിസി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച  പരിപാടിയില്‍ ഒബിസി മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍   പ്രദീപ് ചുങ്ക പള്ളിയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബി ജെ പി യില്‍ ചേര്‍ന്ന പ്രദീപ് ചുങ്കപ്പള്ളിയെ ഒബിസി മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നു

ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിജയകുമാര്‍ കാടാമ്പുഴ സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവീദാസ് ,എംകെ ബിജു, ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ രശ്മി നാഥ് ,ഒബിസി മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മാരായ പത്മകുമാര്‍ അമ്പാളി,  ശശി പരാരമ്പത്ത്, മനോജ് പാറശ്ശേരി , വേലായുധന്‍ ഊരകം , രാമനാഥന്‍ വികെ , വി സഹദേവന്‍,  ഗീത എ കെ ,രാജേഷ് കോട്ടൂര്‍, പുരുഷോത്തമന്‍ , സുനില്‍ എന്നിവര്‍ പങ്കെടുത്തു