പോപ്പുലർഫ്രണ്ട് ഹർത്താൽ നിയമവിരുദ്ധം; പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ്; ഹൈക്കോടതി

എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സംഭവത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. നിലവിൽ ഹൈക്കോടതി ഹർത്താൽ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുള്ള പോപ്പുലർഫ്രണ്ടിന്റെ പ്രവൃത്തികൾ കോടതി അലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി.

ജനാധിപത്യപരമായ പണിമുടക്കിന് കോടതി എതിരല്ല. എന്നാൽ ഇന്നത്തെ മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണ്. ഹർത്താലിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്വം ആഹ്വാനം ചെയ്തവർക്കാണ്. അതിനാൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ പ്രസ്തുത വകുപ്പുകൾ ചേർത്ത് കേസ് എടുക്കണം.

പൊതുഗതാഗതത്തിന് സുരക്ഷയൊരുക്കാനും കോടതി ഉത്തരവിട്ടു. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ സർക്കാരിനോട് റിപ്പോർട്ടും തേടിയിട്ടുണ്ട്.