പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് മേനോൻ ബസാർ സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെ( 29) യാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ ഇന്ന് കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.
സബ്ബ് ഇൻസ്‌പെക്ടർമാരായ കെ.അജിത്ത്, സി.എസ് ആനന്ദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.