ഭാരത് ജോഡോ യാത്രയുടെ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
പൊന്നാനി: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥക്ക് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്മ്രവട്ടം ജംഗ്ഷനിൽ സ്വീകരണം നൽകി.
നിയോജകമണ്ഡലം പ്രസിഡണ്ട് വിനു എരമംഗലം അധ്യക്ഷത വഹിച്ചു. പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, നബീൽ നെയ്തല്ലൂർ, യൂസഫ് പുളിക്കൽ, ജെപി വിനീത്, സി സോമൻ, അഡ്വ സുജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.