മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്ക് തുടക്കം

തിരുനാവായ : മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃത ടുറിസം പദ്ധതിക്ക് തുടക്കമായി. സപ്‌റ്റംബർ 27 ചൊവ്വാഴ്ച ലോക ടൂറിസം ദിനാചരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലും, ഓയിസ്കാ ഇൻ്റ്ർനാഷണൽ തിരുർ ചാപ്റ്ററും ,മലബാർ പോളിടെക്കനിക്ക് എൻഎസ്എസ് വിദ്യാർത്ഥികളും സംയുക്തമായി തിരുനാവായ ചങ്ങമ്പള്ളി കളരിയിൽ നടത്തിയ ബോധവത്കരണ സദസ്സും ശുചീകരണ പ്രവർത്തിയും ഓയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ റസാക്ക് ഹാജിയുടെ അദ്ധ്യക്ഷതയിൽ തിരുർ ഡിവൈഎസ്പി വിവി ബെന്നി ഉൽഘാടനം ചെയ്തു സെക്രട്ടറി ഷമീർ കളത്തിങ്ങൽ സ്വാഗതവും ആശംസകൾ അർപ്പിച്ച്

വാർഡ് മെമ്പർ ഹാരിസ് പറമ്പിൽ താഴത്തറ, പി മുഹമ്മദ് ,റി എക്കൗ

പ്രസിഡൻ്റ് സി കിളർ, ഒയിസ്ക വൈസ് പ്രസിഡന്റ് അബൂൽ കാദർ കൈനിക്കര , വാഹിദ് പല്ലാർ, അബ്ദുൾ ഹക്കീം, എൻഎസ്എസ് കോഡിനേറ്റർ മുഹമ്മദ് റാഷിദ് ബി, റിസാൻ കളത്തിൽ,യാദവ് മാസ്റ്റർ കന്മനം, ഗീത എംപി,ചിറക്കൽ ഉമ്മർ നന്ദിയും പറഞ്ഞു . തുടർന്ന് മലബാർ പോളിടെക്കനിക്ക് എൻ എസ് എസ് വാളണ്ടിയർമാർ ചങ്ങമ്പള്ളി കളരിശുചീകരണവും നടത്തി. മൂന്നു പതിറ്റാണ്ടിലതികമായി ചങ്ങമ്പള്ളി കളരിപരിപാലകൻ അബ്ദുൽ ഹക്കീമിനെ ഡിവൈഎസ്പി ബെന്നി ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു.