ഇന്ത്യക്ക് ടോസ്: ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

 

ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20യിൽ ഇന്ത്യക്ക് ടോസ്. നായകൻ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ചു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചു. ഋഷഭ് പന്തിനും അർഷ്ദീപ് സിങ്ങിനും അവസരം ലഭിച്ചു. ദീപക് ചാഹർ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

 

ഇന്ത്യയുടെ പ്ലേയിംഗ് 11:

 

രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK), ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, ആർ അശ്വിൻ, അർഷ്ദീപ് സിംഗ്.

 

ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് 11:

 

ക്വിന്റൺ ഡി കോക്ക് (wk), ടെംബ ബാവുമ (c), റൈലി റോസ്സോ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, വെയ്ൻ പാർനെൽ, തബ്രെസ് ഷംസി, എൻറിക് നോർട്ട്ജെ, കാഗിസോ റബാഡ, മഹാരാജ.