കായിക മേളക്ക് വർണപ്പകിട്ടാർന്ന സമാപനം

തിരുനാവായ:വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ 3 ദിവസങ്ങൾ നീണ്ടു നിന്ന കായിക മേള സമാപിച്ചു. പ്രൗഢ ഗംഭീര മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടി, തിരുനാവായ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡെൻറ്റും സ്കൂൾ ചെയർമാനുമായ സി.സി കുഞ്ഞു മൊയ്‌തീൻ ഉദ്‌ഘാടനം നിർവഹിച്ചു..ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യ വശത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുകയും ജീവിതത്തിൽ ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുതെന്നും സമൂഹത്തിനും നാടിനും ഉപകരിക്കുന്ന നല്ല മക്കളായി വളർന്ന് ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കണമെന്നും ചടങ്ങിൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.സെക്രെട്ടറി വെട്ടെൻ ശരീഫ് ഹാജി,ജോയിൻ സെക്രട്ടറി കുഞ്ഞാലൻ കുട്ടി ഗുരുക്കൾ,മാനേജർ മുസ്തഫ,പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ,അദ്ധ്യാപക-അനദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.സ്കൂൾ ചെയർമാൻ സി.സി കുഞ്ഞു മൊയ്‌തീൻ സല്യൂട്ട് സ്വീകരിച്ചു.