യുവാവിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു , പ്രതി മഞ്ചേരി പോലീസിന്റെ പിടിയില്‍
മഞ്ചേരി: കഴിഞ്ഞ ഞായറാഴ്ച രാവിലെ മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ ഒഴിഞ്ഞ പറമ്പില്‍ മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കാണപ്പെട്ടത് കൊലപാതകം ആണെന്ന് തെളിഞ്ഞു.
പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടി സ്വദേശി കണ്ണച്ചത്ത് ഷാജി (40) എന്നയാളെയാണ് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി മഞ്ചേരിയിലെ പിക്‌നിക് ബാറില്‍ നിന്ന് ഇരുവരും മദ്യപിച്ചതിനുശേഷം വാക്ക് തര്‍ക്കം ഉണ്ടാവുകയും അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഒഴിഞ്ഞ പറമ്പില്‍ വച്ച് അടിച്ചു വീഴ്ത്തുകയും നിലത്ത് വീണ കബീറിനെ നിരവധി തവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട അഹമ്മദ് കബീറിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചാക്കി പ്രതി തന്റെ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ്, രക്തം വാര്‍ന്നു നേരം പുലര്‍ന്നപ്പോഴേക്കും മരണപെട്ടിരുന്നു.
തുടര്‍ന്നു രാവിലെ പ്രതി സംഭവസ്ഥലത്ത് എത്തി
നോക്കിയതില്‍ കബീര്‍ മരണപ്പെട്ടു കിടക്കുന്നതായി കാണുകയും സംഭവം ആരോടും പറയാതെ ഒളിപ്പിച്ചു വെക്കുകയും ചെയ്തു..
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും സിസിടിവി കേന്ദ്രീകരിച്ചും മറ്റു നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലാകുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാഹുല്‍ പ്രത്യേക അന്വേഷണ സംഘങ്ങളായ ദിനേഷ് ഇരുപ്പകണ്ടന്‍, സലിം പൂവത്തി, അനീഷ് ചാക്കോ, ഹരിലാല്‍ പി, തൗഫീഖ് മുബാറക്ക് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.