ബിരുദ- ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ സീറ്റൊഴിവ്

തിരൂർ : തിരൂർ തുഞ്ചൻ മെമോറിയൽ ഗവ.കോളേജിൽ വിവിധ ബിരുദ- ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ വിവിധ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന കാലിക്കറ്റ് സർവകലാശാലയിലെ CAP ID യുള്ള വിദ്യാർത്ഥികൾ 14.10.22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒറിജിനൽ രേഖകളുമായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഒഴിവുകളുടെ വിവരം കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.