അന്താരാഷ്ട്ര പാചക ദിനത്തിൽ കൊല്ലപറമ്പിൽ ഭാസ്ക്കരനെ ആദരിച്ചു
ലോക പാചകക്കാരുടെ ദിനത്തിൽ സൗഹൃദവേദി, തിരൂരും നെറ്റ്വ റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നാലര പതിറ്റാണ്ടുകാലമായി തിരൂരിൽ സുസ്ത്യർഹമായ രീതിയിൽ പാചകകലയിൽ നൈപുണ്യം തെളിയിച്ച തൃക്കണ്ടിയൂർ സാവിത്രി ടീസ്റ്റാളിലെ കൊല്ലപറമ്പിൽ ഭാസ്ക്കരനെ ആദരിച്ചു. തിരൂർ ജോയിന്റ് ആർടിഒ അൻവർ മൊയ്തീൻ ഭാസ്ക്കരനെ ഷാൾ അണിയിക്കുകയും ഉപഹാരം കൊടുത്തു് ആദരിക്കുകയും ചെയ്തു. യോഗത്തിൽ സൗഹൃദവേദി, തിരൂർ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷം വഹിച്ചു തിരൂർ മുൻസിപ്പൽ കൗൺസിലർ മാരായ കെകെ അബ്ദുൽ സലാം, അഡ്വ: ജീനാഭാസ്ക്കർ, സൗഹൃദവേദി സെക്രട്ടറി കെകെ റസാക്ക് ഹാജി, ട്രഷറർ കൂടാത്തു് മുഹമ്മത് കുട്ടി ഹാജി, കാറ്ററിoഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിപി ലത്തീഫ്, നെറ്റ്വ വനിതാ വിഭാഗം പ്രസിഡന്റ് സതിദേവി കുളങ്ങര, സീനത്ത് റസാക്ക്, ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര , ഭാസി തിരൂർ, പിഎ റഷീദ്, സാവിത്രി ഭാസ്ക്കരൻ , റസാക്ക് ഹിന്ദുസ്ഥാൻ, വി ഷമീർ ബാബു , ഇവി കുത്തുബുദ്ധീൻ ,കെവിഒ അബൂബക്കർ , പാറയിൽ ഫസലു , നാസിയ കരുവള്ളി, എന്നിവർ സംസാരിച്ചു