Fincat

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; പാചകക്കാരന് പരുക്ക്

ആലപ്പുഴ കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഹൗസ് ബോട്ടിലെ പാചകക്കാരൻ ആലപ്പുഴ സ്വദേശി നിഷാദിന് നേരിയ പൊള്ളലേറ്റു. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടുത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.