ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസിനായി സർക്കാർ

നി​യ​മ​ന​ട​പ​ടി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന നി​യ​നിയമോപദേശ​വും സി.​പി.​എം അംഗീകരിച്ചു

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാന ത്തുനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവരാ ൻ സർക്കാർ നീക്കം. നിയമോപദേശത്തിന്റെ അടി സ്ഥാനത്തിലാണിത്. സി.പി.എം നേതൃത്വവും ഇ തിന് അനുമതി നൽകി. നിയമസഭ പാസാക്കിയ അംഗീകാരം നൽകാത്ത ഗവർണർ ബില്ലുകൾക്ക് ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമാ യി കോടതിയെ സമീപിക്കാമെന്ന നിയമോപദേശ വും സി.പി.എം അംഗീകരിച്ചു. അതിന്റെ അടി സ്ഥാനത്തിലുള്ള നടപടികൾ സർക്കാറിന് കൈ ക്കൊള്ളാം. ഇല്ലാത്ത അധികാരം പ്രയോഗിക്കു ന്ന ഗവർണർക്കെതിരെ ശക്തമായി മുന്നോട്ടു പോകാനാണ് സർക്കാറിന് നേതൃത്വം നൽകിയ നിർദേശം.

 

തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ചെയ്തതു പോലെ ഗവർണർക്കെതിരെ തൽക്കാലം രാഷ്ട്രപ തിയെ സമീപിക്കേണ്ടതില്ലെന്നാണ് തീരുമാനം. നി യമപരമായ മാർഗങ്ങൾ സ്വീകരിക്കാം. ചാൻസല ർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിന് ഓർ ഡിനൻസ് കൊണ്ടുവരുന്നത് എൽ.ഡി.എഫ് ചേ ർന്ന് ചർച്ച ചെയ്യും. ഓർഡിനൻസിന് അംഗീകാരം ലഭിച്ചില്ലെങ്കിൽ നിയമസഭ വിളിച്ചുകൂട്ടി ബില്ലായി അവതരിപ്പിച്ച് പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗവർണർക്കെതിരെ പ്രതിപക്ഷവും നിലകൊള്ളു ന്നതിനാൽ ബിൽ ഐകകണ്ഠേന പാസാക്കാ നാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ബിൽ ഗവർ ണർ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കും.

 

സാങ്കേതിക സർവകലാശാല വി.സി നിയമനത്തി ലുൾപ്പെടെ ഗവർണർ സ്വന്തം നിലക്ക് തീരുമാന മെടുത്തതിൽ സർക്കാറിന് കടുത്ത അതൃപ്തിയാ ണുള്ളത്. ഈ സാഹചര്യത്തിലാണ് ഗവർണറു ടെ അധികാരം ഉൾപ്പെടെ കാര്യങ്ങളിൽ നിയമോ പദേശം തേടിയതും. നിയമപരമായി നീങ്ങിയാൽ ഗവർണർക്ക് തിരിച്ചടി നൽകാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. അതിനനുസരിച്ച് കരുതലോ ടെയാകും സർക്കാർ നീക്കം. ഗവർണർ വിഷയ ത്തിൽ സർക്കാർ കൈക്കൊള്ളുന്ന എല്ലാ നടപടി കൾക്കും സി.പി.എം നേതൃത്വവും അംഗീകാരം നൽകിയിട്ടുണ്ട്.