Fincat

പ്രിയാ വർഗീസിന് തിരിച്ചടി; യോഗ്യത തള്ളി ഹൈക്കോടതി

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ പ്രിയാ വർഗീസിന് തിരിച്ചടി. പ്രിയാ വർഗീസിന്റെ യോഗ്യത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് തള്ളി.

1 st paragraph

പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നും പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിക്കും സ്‌ക്രൂട്ടിണി കമ്മിറ്റിക്കും തെറ്റ് പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി ഓർമിപ്പിച്ചു.