Main Banner

ഗ്രീന്‍ഫീല്‍ഡ് ഹൈവെ കോ -ഓര്‍ഡിനേഷന്‍ കമ്മറ്റി കലക്ടറേറ്റ് ധര്‍ണ്ണ നടത്തി

മലപ്പുറം: ഗ്രീന്‍ഫീല്‍ഡ് ഹൈവെയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ഫീല്‍ഡ് ഹൈവെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.

1 st paragraph

എംപി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ അവറാന്‍ കുട്ടി അധ്യക്ഷത വഹിച്ചു.ധര്‍ണ്ണയെ അഭിസംബോധനം ചെയ്ത് എം എല്‍ എ മാരായ എപി അനില്‍കുമാര്‍ , അഡ്വക്കേറ്റ് യു എ ലത്തീഫ് ഗ്രീന്‍ഫീല്‍ഡ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഫസല്‍ കോഴിക്കോട്, വൈസ് ചെയര്‍മാന്‍ ഇ വാസുദേവന്‍ മാസ്റ്റര്‍, കണ്‍വീനര്‍ അബ്ദുല്‍ മജീദ് പുലത്ത്, ട്രഷറര്‍ ഷാജഹാന്‍ കാപ്പില്‍ പാലക്കാട്. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ പ്രഭാകരന്‍, ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി പി പി അലവിക്കുട്ടി, തൃക്കലങ്ങോട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ,ജില്ലാ കണ്‍വീനര്‍ സി പി യഹിയ സ്വാഗതവും സി കെ മന്‍സൂര്‍ നന്ദിയും പറഞ്ഞു. കലക്ടറുടെ വസതി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സമരപന്തലില്‍ സമാപിച്ചു. സ്ത്രീകളടക്കം ആയിരത്തിലധികം പേര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.