തിരൂർ: പൗരപ്രമുഖനും ദീർഘകാലം വാണിയന്നൂർ മഹല്ല് സെക്രട്ടറിയുമായിരുന്ന മേടമ്മൽ കുഞ്ഞൈദറു ഹാജി(84)നിര്യാതനായി. മയ്യിത്ത് കബറടക്കം ഇന്ന്(ബുധൻ )രാവിലെ 11:30ന് വാണിയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കക്കിടിവലിയവീട്ടിൽ ഫാത്തിമയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ബഷീർ, ഡോ.സുബൈർ മേടമ്മൽ(കാലിക്കറ്റ് യൂണിവേഴ്സിറ്റി), മുഹമ്മദ് ഷാഫി(അൽ ഐൻ), ഷമീർ അലി ബാബു, അബു താഹിർ, മുഹമ്മദ് സഹീർ, ആയിഷ, സാജിത. മരുമക്കൾ: അബ്ദുനാസർ, റൈഹാനത്ത്, സജിത(ബി വൈ കെ വി എച്ച് എസ് എസ് അധ്യാപിക), സാബിറ, മുനീബ, സുൽഫത്ത്, മുഹ്സിന.