Main Banner

മേളകളിലെ വിജയം: ആഹ്ലാദ പ്രകടനവുമായി അരീക്കാട് എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ

 

താനൂർ ഉപജില്ലാ മേളയിൽ ഉറുദു വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ രണ്ടും അറബി- സംസ്കൃത വിഭാഗങ്ങളിൽ മൂന്നും സ്ഥാനം നേടിയതിൽ എഎംയുപി സ്കൂൾ അരീക്കാട് ആഹ്ലാദ പ്രകടനം നടത്തി.

1 st paragraph

വാദ്യഘോഷ അകമ്പടിയോടും വിവിധ വേഷവിധാനത്തോടും കൂടി ഇട്ടിലാക്കൽ അയ്യായ റോഡിൽ നിന്നും ആരംഭിച്ച വിജയാഘോഷ യാത്ര സ്കൂൾ മൈതാനത്ത് അവസാനിച്ചു.

പ്രധാന അധ്യാപിക സുധാകുമാരി, പിടിഎ പ്രസിഡണ്ട് പി.ടി ഷാജി, അധ്യാപകരായ ടി.പി റഹീം, സാഹിർ എം.സി, ടി. റഹീം, ബാസിമ, മിഥു മോൾ, സനീബ് കെ, സാബു, നഹാസ്, ഷാനിൽ എന്നിവരോടപ്പം ആയിരത്തോളം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളായി.

2nd paragraph