33-മത് മലപ്പുറം ജില്ലാ കലോത്സവത്തിന് തിരൂരില്‍ തുടക്കം

കലാമേളകൾ കുട്ടികളുടെതായി മാറണം: കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

രക്ഷിതാക്കളുടെയും അധ്യാപകരുടെയും മത്സരങ്ങൾക്കുള്ള വേദിയായി കലോത്സവങ്ങളെ കാണരുതെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. തിരൂരിൽ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാമേളകൾ കുട്ടികളുടേതായി മാറണമെന്നും സർഗ്ഗാത്മകതയിലൂടെ ഒരുമയുണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. പ്രധാന വേദിയായ തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിലായാണ് അഞ്ച് ദിനങ്ങളിലായി മത്സരങ്ങള്‍ നടക്കുന്നത്. ആദ്യദിനം 77 സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്. വിവിധ വേദികളിലായി ബാന്റ് മേളം, ചെണ്ടമേളം, കഥകളി, ചവിട്ടുനാടകം, യക്ഷഗാനം എന്നിവയും അരങ്ങേറി.

തിരൂര്‍ നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി കുഞ്ഞുട്ടി, സി.ഒ ശ്രീനിവാസന്‍, വി. ശാലിനി, പി. പുഷ്പ, നൗഷാദ് നെല്ലാഞ്ചേരി, നഗരസഭ ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസല്‍ എടശ്ശേരി, ഇ. അഫ്‌സല്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ അബ്ദുല്‍ സലാം, അഡ്വ. എസ്. ഗിരീഷ്, വാര്‍ഡ് കൗണ്‍സിലര്‍ സരോജാദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍, ഡി.വൈ.എസ്.പി വി.വി ബെന്നി, ഡയറ്റ് പ്രിൻസിപ്പാൾ ടി.വി ഗോപകുമാർ, കൈറ്റ് കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, വിദ്യാകരണം ജില്ലാ കോർഡിനേറ്റർ എം. മണി, പി.ടി.എ പ്രസിഡൻ്റ് എ.കെ ബാബു, ഡി.ഇ.ഒമാരായ ഇ. പ്രസന്ന, പി.കെ റുഖിയ, തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഷാലി, പ്രധാനാധ്യാപകൻ എൻ. ഗഫൂർ, എസ്.എസ്.എം പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പി.എ ബാവ, തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ്സ് ചെയർപേഴ്സൻ ആയിഷ റിഫ, സ്വീകരണ കമ്മിറ്റി കൺവീനർ ഇ.പി അലി അഷ്ക്കർ പബ്ലിസിറ്റി കൺവീനർ പ്രവീൺ എ.സി, മനോജ് ജോസ്, അബ്ദുൾ നാസിർ എ.പി , എന്നിവർ സംസാരിച്ചു.