മൂന്ന് കളികളും തോറ്റ് ആതിഥേയർ; ഖത്തറിന് മടക്കം

ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു പോയിൻ്റ് പോലുമില്ലാതെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കേണ്ടി വന്ന ആതിഥേയരെന്ന നാണക്കേടുമായി ഖത്തർ. ഗ്രൂപ്പ് എയിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഖത്തർ മടങ്ങുന്നത്. ആദ്യ കളി ഇക്വഡോറിനെതിരെയും അവസാന കളി നെതർലൻഡ്സിനെതിരെയും മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് വീണ ഖത്തർ സെനഗലിനെതിരായ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു. നെതർലൻഡ്സ്, സെനഗൽ എന്നീ ടീമുകളാണ് ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടറിലെത്തിയത്.

ആതിഥേയ രാജ്യമെന്ന നിലയിലാണ് ഖത്തർ ലോകകപ്പ് കളിച്ചത്. ലോകകപ്പിൽ ഖത്തറിൻ്റെ ആദ്യ അങ്കം കൂടിയായിരുന്നു ഇത്.