22 കിലോ കഞ്ചാവ് കൈവശം വച്ച പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

മഞ്ചേരി: എക്‌സൈസ് കണ്ടെത്തിയ കഞ്ചാവ് കേസിലെ പ്രതിക്ക് പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ 21/2022 കേസിലെ പ്രതിയായ നിലമ്പൂര്‍ ചെറായി സാവറ വീട്ടില്‍ ഹുസൈന്‍ മകന്‍ ജാഫര്‍ എന്നയാളെയാണ് മഞ്ചേരി എന്‍ഡിപിസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് 2022 ഡിസംബര്‍ രണ്ടിന് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

 

2021 ജുലൈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 22.166 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച ജാഫറിനെതിരെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയും സംഘവുമാണ് കേസെടുത്തത്. മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ഹാജരായി.