ക്യാന്‍സര്‍ രോഗ നിര്‍ണയത്തില്‍ വീഴ്ച: അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി
ഭാര്യയുടെ രോഗം യഥാസമയം നിര്‍ണയിക്കുന്നതില്‍ വീഴ്ചവരികയും തുടര്‍ന്ന് ചികിത്സ നല്‍കാനാകാതെ ഭാര്യ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. വയറിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഭാര്യയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനിലൂടെ നീക്കം ചെയ്ത ഭാഗങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി പെരിന്തല്‍മണ്ണയിലെ ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനയില്‍ ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ തുടര്‍ന്നും രോഗശമനം ഇല്ലാത്തതിനാല്‍ പത്ത് മാസത്തോളം ചികിത്സ തുടര്‍ന്നു. ഒടുവില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി.യിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നുമുള്ള പരിശോധനയില്‍ ക്യാന്‍സര്‍ രോഗം മൂര്ദ്ധന്യാവസ്ഥയിലെത്തിയിരുന്