മെസ്സിയുടെ വിളയാട്ടം; അർജന്റീന ഫൈനലിൽ

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന 3 ഗോളുകൾ നേടി ഫൈനലിൽ . 69 ആം അൽവാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അർജന്റീനയുടെ ലീഡ് 3 ആയി ഉയർത്തിയത്. ലയണൽ മെസ്സി എന്ന മാന്ത്രികൻ്റെ പാസ്സ് അൽവാരസ് ഗോളാക്കുകയായിരുന്നു. നേരത്തെ 39 ആം മിനിറ്റിൽ അൽവാരസ്‌ ക്രൊയേഷ്യൻ ഗോൾ വല കുലുക്കിയിരുന്നു. 34 ആം മിനിറ്റിൽ സൂപ്പർ തരാം മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കുകയായിരുന്നു.