Fincat

കനത്ത മൂടൽ മഞ്ഞ്; നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്.

1 st paragraph

എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.

ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിയിൽ ഇത്തരത്തിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.

 

2nd paragraph