റെക്കോഡ് മദ്യവിൽപന; ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂരിൽ
ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. എന്നാൽ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപന ലോകകപ്പ് ഫൈനൽ ദിവസം നടന്നു.
ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ്
തിരൂർ ഔട്ട്ലെറ്റിൽ വിറ്റത്. വയനാട് വൈത്തിരി ഔട്ട്ലെറ്റിൽ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.