Fincat

സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം; കേസെടുത്ത് പൊലീസ്

 

കണ്ണൂർ മമ്പറത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലാണ് പ്രകടനം. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചത്.

 

1 st paragraph

ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീണു. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.