Fincat

ശബരിമല തീർഥാടകരുടെ വാന്‍ വീടിനു മുകളിലേക്കു മറിഞ്ഞു; 16 പേര്‍ക്ക് പരുക്ക്

ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനുമുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, രണ്ട് കുട്ടികൾക്കും പരുക്കേറ്റു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു.

 

1 st paragraph

തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച മിനി വാനാണ് ഇന്ന് പുലര്‍ച്ചെ 3.45ന് അപകടത്തിൽപ്പെട്ടത്. വളവിലുണ്ടായിരുന്ന കാപ്പാട്ട് ഷഫീഖിന്‍റെ വീടിന്‍റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാന്‍ പതിച്ചത്.

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിനോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. ഉടന്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.

 

2nd paragraph