മകൻ മരണപ്പെട്ടതിന് പിറകെ മാതാവും മരണമടഞ്ഞു

പുറത്തൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവും മരണപ്പെട്ടു.പുറത്തൂർ അങ്ങാടിക്ക് സമീപം പരേതനായ ചാണയിൽ കുഞ്ഞാപ്പുവിൻ്റെ മകൻ
മുഹമ്മദ് എന്ന മുഹമ്മദ് മോൻ(61), മാതാവ് ചാണയിൽ പാത്തുമ്മു (85)എന്നിവരാണ് മരണപ്പെട്ടത്.തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ 4. 30 നാണ് മുഹമ്മദ് മരണപ്പെട്ടത്.ബന്ധുക്കളും നാട്ടുകാരും മയ്യത്ത് ഖബറടക്കാള്ള തയ്യാറെടുപ്പിനിടെയാണ്കാലത്ത് 10 മണിയോടെ മകൻ്റെ മരണവിവരമറിഞ്ഞ് മാതാവ് പാത്തുമ്മു (85) വും മരണപ്പെട്ടത്.പാത്തുമ്മുവിൻ്റെ മറ്റു മക്കൾ:കാദർ,ഇബ്നു മസൂദ്,പരേതയായ പാത്തുമോൾ,മരുമക്കൾ:ഫാത്തിമ,സുബൈദ, സമീറ,ബീരാൻ.മുഹമ്മദ് മോൻ്റെ ഭാര്യ ഫാത്തിമ,
മക്കൾ:റാഷിദ,ഉമൈബ,സുൽഫത്ത്,ഷഹനാസ് മരുമക്കൾ:കബീർ,അക്ബർ,ഹാരിസ്,ആരിഫ് രണ്ട് പേരുടെയും ഖബറടക്കം പുറത്തുർ ജുമാമസ്ജിദ് ഖബർസ്ഥനിൽ നടന്നു.