കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം: പദ്ധതിക്ക് തിരൂര്‍ ബ്ലോക്കില്‍ തുടക്കം
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വഹിച്ചു. മേഖലയിലെ നെല്‍കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്ത് യന്ത്രം ലഭ്യമാക്കുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി. പെരുന്തല്ലൂരില്‍ നടന്ന പരിപാടിയില്‍ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി അധ്യക്ഷത വഹിച്ചു. തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി വേലായുധന്‍ യന്ത്രത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ ബിന്ദു പദ്ധതി വിശദീകരണം നടത്തി.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 27 ലക്ഷം രൂപ ചെലവില്‍ കൊയ്ത്ത് യന്ത്രം വാങ്ങി തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്കിന് കൈമാറിയത്. തുടര്‍ന്ന് ബാങ്ക് മുഖേന കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം ലഭ്യമാക്കുകയാണ് ലക്ഷ്യം. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫുക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കുമാരന്‍, ഉഷ കാവീട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഹംസ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി ഷാജഹാന്‍, വാര്‍ഡ് മെമ്പര്‍ ടി.പി സറീന ഫൈസല്‍, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ. ശിവദാസന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സി. ഹരിദാസന്‍, കെ.വി.ബഷീര്‍, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ ഭരതന്‍, കെ. മുഹമ്മദ് കുട്ടി, പി. ഇബ്രാഹിം കുട്ടി, വി.കെ റഫീഖ്, പി.വി സുരേഷ്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.