Fincat

ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ല: മൂവാറ്റുപുഴ അഷ്റഫ് മൗലവി  

പുത്തനത്താണി: മത ന്യൂനപക്ഷ മർദ്ദിത ജനവിഭാഗങ്ങൾക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന

1 st paragraph

ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്

മൂവാറ്റുപുഴ അഷ്റഫ് മൗലവി അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉൽഘാടനത്തിന്റെ ഭാഗമായി നടന്ന

2nd paragraph

പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത ന്യൂനപക്ഷത്തിന്റെ പ്രതിനിധികൾ ഉദ്യോഗത്തിലേക്ക് കടന്ന് ചെല്ലുന്നതിനെ തടയിടുന്നതിൽ ഒന്നാമത് നിൽക്കുന്ന ഒരു സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സമുദായത്തെ പ്രതിപ്പട്ടികയിൽ നിർത്തിക്കൊണ്ട് രാഷ്ട്രീയ വളർച്ചയ്ക്കുള്ള മൽസരമാണ് കേരളത്തിൽ ബി.ജെ.പിയും മാർക്കിസ്റ്റ് പാർട്ടിയും കോൺഗ്രസും നടത്തികൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഭയപ്പെടുത്തി നിലക്കുനിർത്താൻ ഫാസിസ്റ്റ് ഭരണകൂടം മുഴുവൻ തന്ത്രങ്ങളും ആവിഷ്കരിച്ച്

നടപ്പിലാക്കുകയാണെന്നും ഇതിലൊന്നും ഭയപ്പെടാതെ ജനാധിപത്യത്തിന് വേണ്ടി

നിർഭയത്വത്തോടെ പ്രവർത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഷ്റഫ് പുത്തനത്താണി അധ്യക്ഷത വഹിച്ചു. ഡോ.സി.എച്ച് അഷ്റഫ്,

അഡ്വ. കെ.സി.നസീർ, എ.കെ അബ്ദുൽ മജീദ് , സൗമ്യ തവനൂർ , നജീബ് തിരൂർ, എം.കെ സകരിയ്യ, ജുബൈർ കല്ലൻ, നിസാർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

കെ.സി സമീർ സ്വാഗതവും കെ.പി.എ മജീദ് നന്ദിയും പറഞ്ഞു.