Fincat

ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ 11-ാം സ്ഥാനത്ത്, സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നു; ബിജെപിയെ വിമർശിച്ച് ദീപിക മുഖപ്രസംഗം

 

ബിജെപിയെ വിമർശിച്ച് കത്തോലിക്കാ സഭ. ക്രൈസ്തവർക്കെതിരെ തുടർച്ചയായി അക്രമണങ്ങൾ നടത്തുന്നുവെന്ന് ദീപികയിൽ മുഖപ്രസംഗം. ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഛത്തീസ്ഗഡിൽ ആയിരക്കണക്കിന് ക്രൈസ്തവർ വീടുകളിൽ നിന്ന് തല്ലിയോടിക്കപ്പെട്ടു. കരയുന്ന പൗരന്മാർക്ക് മുന്നിൽ ഛത്തീസ്ഗഡ് ഭരണകൂടം നിസംഗരായി നിൽക്കുന്നുവന്നുവെന്നും പരാമർശം.

 

1 st paragraph

2002 ജനുവരി മുതൽ ജൂലൈ വരെ മാത്രം ക്രൈസ്തവർക്കെതിരെ 302 ആക്രമണങ്ങൾ രാജ്യത്തുണ്ടായി.

ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നതത് യു പിയിലാണ്. പ്രതിസ്ഥാനത്തുള്ള സംഘപരിവാർ സംഘടനകൾക്ക് അനുകൂല നിലപാട് ബിജെപി സർക്കാർ സ്വീകരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗം പറയുന്നു.

2nd paragraph