‘ലീ ചോക്കോ 916’ വിവിധ മത്സര വിജയികളെ പ്രഖ്യാപിച്ചു

 

തിരൂർ: ‘ലീ ചോക്കോ 916’ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നഗരസഭാ ചെയർപേഴ്സൺ എ പി നസീമ നിർവഹിച്ചു. ഒന്നാം സമ്മാനമായ സ്വർണ്ണനാണയത്തിന് കണ്ണൂർ സ്വദേശിനി ഫാത്തിമ സഹറ അർഹയായി. മറ്റു മത്സരാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. പരിപാടിയിൽ നഗരസഭാ കൗൺസിലർ ടിപി സതീശൻ, കെ കെ റസാഖ് ഹാജി, മൊയ്തുഷ മലാപ്പറമ്പിൽ, നാജിറ അഷറഫ് എന്നിവർ സംബന്ധിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ അബ്ദുൽ ഷുക്കൂർ,അഷ്റഫ് റീഗൾ,അബ്ദുൽ ഗഫൂർ, എന്നിവരും സ്റ്റാഫ് പ്രതിനിധികളായ അവാബ്, പ്രജീഷ് എന്നിവരും സംബന്ധിച്ചു.