ബജറ്റ് അവതരണം ആരംഭിച്ചു; ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമെന്ന് ധനമന്ത്രി; കൃഷിക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കും

ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്.

ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തെ വളർച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവർക്കും വികസനമെന്നതാണ് സർക്കാർ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ വ്യവസായ രംഗത്ത് നവീകരിക്കപ്പെട്ട രാജ്യമായി. പിഎഫ് അംഗത്വമെടുത്തവരുടെ എണ്ണം ഇരട്ടിയായി. രാജ്യം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് പ്രഖ്യാപനത്തിലായിരുന്നു ധനമന്ത്രിയുടെ പരാമർശം. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ രാജ്യത്ത് എത്തിക്കുമെന്നും കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കർഷകർക്കും വ്യവസായികൾക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദിൽ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാർഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും. ശ്രീ അന്ന പദ്ധതി നടപ്പിലാക്കും.
പിഎം മത്സ്യ യോജനയ്ക്ക് അധിക തുക വകയിരുത്തി. സഹകരണം വഴി സമൃദ്ധി എന്നതാണ് സർക്കാർ നിലപാട്. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾ അനുവദിക്കും. ഒപ്പം കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക കൂടി ലക്ഷ്യം വയ്ക്കുന്നു.

കാർഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും. കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് വരും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും.