ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തി; കാമുകനെ തേടി പൊലീസ് ബീഹാറിലേക്ക്

കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതായി പരാതി. യുവതി റിമാന്‍ഡിൽ. കാമുകനെ തേടി പൊലീസ് ബിഹീറിലേക്ക്. മലപ്പുറം കോട്ടക്കല്‍- വേങ്ങര റോഡിലെ യാറംപടി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദമ്പതികളിലൊരാളാണ് കൊല്ലപ്പെട്ടത്. ജനുവരി 31നാണ് സംഭവം. പൂനം ദേവി (30 ) യാണ് പിടിയിലായത്. ഭര്‍ത്താവ് ബീഹാര്‍ സ്വദേശി സഞ്ജിത് പാസ്വാനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഭര്‍ത്താവിന് സുഖമില്ലെന്ന്പറഞ്ഞാണ് ആശുപത്രിയിലാക്കിയത്. മരണം സ്ഥിരീകരിച്ചതോടെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കഴുത്തിലെ പാടും ചോദ്യം ചെയ്യലില്‍ കൊലപാതകവും തെളിഞ്ഞത്.