വിൽപനക്കായി കൊണ്ട് പോകുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 

വിൽപനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന വളാഞ്ചേരി ടി.ടി പടി സ്വദേശിയായ അന്നാത്ത് ഫിറോസ് ബാബുവിനെയാണ് പൊലീസ് സംഘം പിടികൂടിയത്. തിരൂർ ഡിവൈഎസ്പി കെ.എം ബിജുവിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം എസ് ഐയും തിരൂർ ഡി എ എൻ എസ് എ എഫ് ടീമും ചേർന്നാണ് പ്രതിക്കായി വലവിരിച്ചത് . പൊലീസ് പിടികൂടാതിരിക്കാൻ ഹിന്ദി തൊഴിലാളികൾക്കിടയിലായാണ് ഇയാൾ കൂടുതലായി കഞ്ചാവ് വിൽപന നടത്തിയിരുന്നത്. മുൻപ് വിൽപനക്കായി കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ കുറ്റിപ്പുറം എക്‌സൈസ് കേസ് എടുത്തിരുന്നു.