പ്രതിമാസം 50,000 രൂപ ലഭിക്കും ഈ സർക്കാർ പദ്ധതിയിൽ നിക്ഷേപിച്ചാൽ; മറ്റ് വിവരങ്ങൾ അറിയാം
എത്ര നാൾ വരെ ജോലി എടുക്കാനാണ് നിങ്ങളുടെ പദ്ധതി ? 60 വയസിൽ റിട്ടയർമെന്റ് സ്വപ്‌നം കാണുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വിരമിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? പ്രതിമാസം ശമ്പളമില്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും ? ഈ ആശങ്കകൾക്കുള്ള ഉത്തരമാണ് എൻപിഎസ് അഥവാ നാഷ്ണൽ പെൻഷൻ സ്‌കീം. കേന്ദ്ര സർക്കാരും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും ചേർന്ന് നടത്തുന്ന ഈ പദ്ധതി വഴി വിരമിക്കൽ കാലം സാമ്പത്തിക പരാധീനതകൾ ഇല്ലാതെ സന്തോഷകരമായി ജീവിക്കാം.
എങ്ങനെ പ്രതിമാസം 55,000 രൂപ ലഭിക്കും ?
25 വയസുള്ള വ്യക്തി പ്രതിമാസം 6.500 രൂപ എൻപിഎസ് പദ്ധതിയിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിവർഷം 10 ശതമാനം പലിശ നിരക്ക് ലഭിക്കും. 60 വയസ് വരെയുള്ള 36 വർഷം ഈ തുക നിക്ഷേപിച്ചാൽ പ്രതിമാസം 55,144 രൂപ ലഭിക്കും.
ആർക്കെല്ലാം എൻപിഎസിൽ പങ്കാളികളാകാം ?
ഏതൊരു ഇന്ത്യൻ പൗരനും, പ്രവാസിയാണെങ്കിലും, എൻപിഎസിൽ നിക്ഷേപിക്കാം. 18 വയസിനും 70 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കണം. പദ്ധതി പ്രകാരമുള്ള കെവൈസി പൂർത്തിയാക്കിയ ശേഷം എൻപിഎസിൽ നിക്ഷേപിക്കാം.
ബാങ്ക് വഴി ഓഫ്‌ലൈനായും ഓൺലൈനായും എൻപിഎസിൽ അംഗങ്ങളാകാം. എൻപിഎസിൽ നിക്ഷേപം ആരംഭിക്കാനുള്ള ഓൺലൈൻ ലിങ്ക് : https://enps.nsdl.com/eNPS/NationalPensionSystem.html