സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളായ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക്, അക്കൗണ്ടിങ് എന്നിവയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി / പ്ലസ്ടുവാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 8590605276, 0494 2697288 എന്നീ നമ്പറുകളില്‍ ലഭിക്കും. വിലാസം, : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍ , തൃക്കണ്ണാപുരം, കുറ്റിപ്പുറം.