വിരമിക്കുന്ന അധ്യാപകർക്ക് ആദരവായി ഗണിത സെമിനാറും പഠനോപകരണ പ്രദർശവും നടത്തി

സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ പഠനോപകരണ നിർമ്മാണ മത്സരത്തിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിച്ച ഈ വർഷം വിരമിക്കുന്ന
വെട്ടം എ.എം.യു.പി.സ്കൂളിലെ അധ്യാപകരായ പി.പി.അബ്ദുൽ റഷീദ് , ആൻസി.ടി. മാത്യൂ ,ജാൻ സമ്മ സക്കറിയാസ്, പി. രൂപ, അനിപോൾ ,എ.അബ്ദുൾ മജീദ് എന്നിവർക്കുള്ള യാത്രയയപ്പ് ഒരുക്കി. വിരമിക്കുന്ന അധ്യാപകർക്കുള്ള ആദരവായി തിരൂർ ഉപജില്ലയിലെ അധ്യാപകരെ പങ്കെടുപ്പിച്ച് ഗണിത സെമിനാറും പഠനോപകരണ പ്രദർശനവും സംഘടിപ്പിച്ചു. ഒന്നു മുതൽ ഏഴുവരെയുള്ള മുഴുവൻ ഗണിത ആശയങ്ങൾ ലളിതവും രസകരവുമായി കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നൂറിലധികം പഠനോപകരണങ്ങളുടെ നിർമ്മാണവും പ്രദർശനവും പരിപാടിയിൽ ഒരുക്കി. ഗണിത സെമിനാർ മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ കെ.പി.രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. സർഗ്ഗാത്മക ഗണിത പഠനം എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിൽ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം കുഞ്ഞബ്ദുള്ള മാസ്റ്റർ വിഷയം അവതരിപ്പിച്ചു. പഠനോപകരണ പ്രദർശന മേള തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. സുനിജ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് യു.ജലീൽ അധ്യക്ഷനായ ചടങ്ങിൽ എച്ച്. എം.പി.രാജി സ്വാഗതവും, ഡയറ്റ് പ്രിൻസിപ്പൽ ഡോ.എൻ.പി.നാരായണനുണ്ണി മുഖ്യാതിഥിയായി. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി.പി.അബ്ദുള്ളക്കുട്ടി, ബി.പി .സി. ടി.വി.ബാബു, ഡയറ്റ് ഫാക്കൽറ്റി നിഷ , ഡയറ്റ് ഫാക്കൽറ്റി സുശീലൻ , ജില്ലാ ഗണിത ക്ലബ്ബ് കൺവീനർ സതീശൻ മാസ്റ്റർ,ഉപജില്ലാ ഗണിത കൺവീനർ ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. നാസർ, പി.ടി.എ. വൈസ് പ്രസിഡന്റ് പി.വി.രാജു എന്നിവർ ആശംസ നേർന്നു. ഗണിത മിത്രം പുസ്തക പ്രകാശനം തിരൂർ ബി.പി.സി. ടി.വി. ബാബു നിർവഹിച്ചു. സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം നേടിയ പി.പി.അബ്ദുൾ റഷീദ് മാസ്റ്ററെ മലപ്പുറം ഡി.ഡി.ഇ. ആദരിച്ചു. സ്കൂൾ ഗണിത കൺവീനർ ആൻസി.ടി. മാത്യു നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.