മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ അമ്പലപ്പറമ്പ് മുതല്‍ കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 7) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹന യാത്രയ്ക്കായി മൂടാല്‍ – കാവുംപുറം കാടാമ്പുഴ റോഡ്, അമ്പലപ്പറമ്പ്- പട്ടര്‍നടക്കാവ് റോഡ്, എന്‍.എച്ച് 66 റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.