യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയിൽ

കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തിൽ വെച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ വഴിയാത്രക്കാരനും പരുക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.