വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ; തുടരെ അഞ്ചാം മത്സരത്തിലും വിജയം

വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 55 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവച്ച 163 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ജയൻ്റ്സിന് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 107 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ മുംബൈ പ്ലേ ഓഫ് യോഗ്യത നേടുകയും ചെയ്തു.