താനൂർ നടുവത്തിത്തോട് സംരക്ഷണവും സൗന്ദര്യവത്ക്കരണവും: ഒന്നാം ഘട്ടത്തിന് 6.2 കോടിയുടെ ഭരണാനുമതി

 

താനൂർ നഗരസഭയിൽ പരിയാപുരം താനൂർ വില്ലേജുകളിലായി 1200 മീറ്റർ ദൈർഘ്യത്തിൽ നടുവത്തിത്തോട് സംരക്ഷിക്കാനും കാർഷികാവശ്യങ്ങളും വിനോദ സഞ്ചാര സൗകര്യങ്ങളും മുൻ നിർത്തി വിവിധ പ്രവൃത്തികൾ നടത്താനുമായി തയ്യാറാക്കിയ 12 കോടിയുടെ പദ്ധതിയിൽ ഒന്നാം ഘട്ടമായി 6 കോടി 20 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

അതിപ്രാചീന കാലം മുതൽ കൃഷി കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളിൽ നടുവത്തിത്തോടിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു. എന്നാൽ തോടിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന തരത്തിൽ കരയിടിയലും ഒഴുക്ക് തടസ്സപ്പെട്ടുള്ള മലിനീകരണവും സംഭവിച്ചതിനാൽ തോട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് നടുവത്തിത്തോട് പദ്ധതിക്ക് രൂപം നൽകിയത്

താനുർ പൂരപ്പുഴയിൽ പതിക്കുന്ന തോട്ടിൽ പുഴയോട് ചേർന്ന് വി.സി.ബിയും അനുബന്ധ റോഡും നിർമ്മിക്കൽ തോട് ആഴം കൂട്ടൽ തോടിന്റെ ഇരു ഭാഗങ്ങളിലും സംരക്ഷണഭിത്തി പ്രഭാത സായാഹ്ന സവാരി കൾക്കുതകും വിധം ഇരുകരകളിലും നടപ്പാതകളും സ്റ്റീൽ കൈവരികളും നടപ്പാലങ്ങളും രണ്ട് സ്റ്റീൽ ബ്രിഡ്ജുകളും കന്നുകാലികളെ കുളിപ്പിക്കാനുള്ള പ്രത്യേക കടവുകൾ കൂടാതെ തോടിന്റെ കരകളിൽ മുഴുവനും വൈദ്യുത ദീപങ്ങൾ തുടങ്ങി കാർ ഷികാവശ്യങ്ങൾക്കും ഒപ്പം ഉല്ലാസത്തിനും ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്.

താനൂർ എം എൽ എ യായ മന്ത്രി വി അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു പദ്ധതിക്ക് രൂപം നൽകിയത്.

മൈനർ ഇറിഗേഷൻ വകുപ്പാണ് പ്രവൃത്തി നടപ്പാക്കുന്നത് ഒരു നാടിന്റെ ഐശ്വര്യവും സമൃദ്ധിയും നിലനിർത്താൻ അവിടുത്തെ ജല ശ്രോതസ്സുകളും നാട്ടുപച്ചയും സംരക്ഷിച്ചു നിലനിർത്തണമെന്നും നടുവത്തിത്തോട് സംരക്ഷണവും സൗന്ദര്യ വത്ക്കരണവും പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.