കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് വിദഗ്ധൻ
കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകൻ ആയ രാജഗോപാൽ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റ് നടത്തിയ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴയിൽ രാസ പദാർത്ഥങ്ങളുടെ അളവ് കൂടുതൽ ആയിരിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെ രാത്രിയിലാണ് കൊച്ചിയെ തണുപ്പിച്ച് മഴ പെയ്തത്. കടുത്ത ചൂടിൽ നിന്നുള്ള ആശ്വാസത്തിനൊപ്പം ആസിഡ് മഴയുടെ ആശങ്കയും ആളുകൾ പങ്കുവെക്കുന്നു.