പ്രതിമാസം 50,000 രൂപ റിട്ടേൺ നേടാം; എവിടെ നിക്ഷേപിക്കണം ?

ബാധ്യതകളെല്ലാം തീർത്ത് വിരമിക്കല് കാലത്ത് ടെൻഷനില്ലാതെ സ്വസ്ഥ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ ഇന്നേ തന്നെ റിട്ടയർമെന്റ് കാലം മുന്നിൽ കണ്ടുള്ള നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്.

നിലവിൽ 20,000 രൂപ മാസ ചെലവ് വരുന്ന വ്യക്തിക്ക് പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് 15 വർഷത്തിന് ശേഷം 50,000 ത്തോളം രൂപയുടെ ചെലവ് കണക്കാക്കാം. അതുകൊണ്ട് തന്നെ സർക്കാർ നിക്ഷേപമായ എൻപിഎസിൽ ചിട്ടയായി നിക്ഷേപം തുടങ്ങിയാൽ വിരമിക്കൽ കാലം ആധികളില്ലാതെ സന്തോഷകരമാക്കാം.

28 വയസുള്ള വ്യക്തി പ്രതിമാസം 9,000 രൂപ എൻപിഎസ് പദ്ധതിയിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിവർഷം 10 ശതമാനം പലിശ നിരക്ക് ലഭിക്കും. 60 വയസ് വരെയുള്ള 32 വർഷം ഈ തുക നിക്ഷേപിച്ചാൽ പ്രതിമാസം 50,550 രൂപ ലഭിക്കും.

 

ആർക്കെല്ലാം എൻപിഎസിൽ പങ്കാളികളാകാം ?

ഏതൊരു ഇന്ത്യൻ പൗരനും, പ്രവാസിയാണെങ്കിലും, എൻപിഎസിൽ നിക്ഷേപിക്കാം. 18 വയസിനും 70 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കണം. പദ്ധതി പ്രകാരമുള്ള കെവൈസി പൂർത്തിയാക്കിയ ശേഷം എൻപിഎസിൽ നിക്ഷേപിക്കാം.

ബാങ്ക് വഴി ഓഫ്‌ലൈനായും ഓൺലൈനായും എൻപിഎസിൽ അംഗങ്ങളാകാം. എൻപിഎസിൽ നിക്ഷേപം ആരംഭിക്കാനുള്ള ഓൺലൈൻ ലിങ്ക് : https://enps.nsdl.com/eNPS/NationalPensionSystem