Fincat

ശ്വാസതടസം; മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അഷ്റഫ് (56) ആണ് മരിച്ചത്.

1 st paragraph

വ്യാഴാഴ്ച രാത്രി 12ഓടെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

36 വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ജിദ്ദയില്‍ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. മൃതദേഹം ഫൈസലിയ മഖ്ബറയില്‍ ഖബറടക്കി. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: ആസിയ, മക്കള്‍: ശാമില്‍, സാമിര്‍, സാമിന, സമീഹ. ഭാര്യയും മകന്‍ ശാമിലും ജിദ്ദയിലാണ്.

2nd paragraph