കെ.ആർ എസ്.എം. എ സംസ്ഥാന സമ്മേളനം സമാപിച്ചു; രാഘവ ചേരാൾ പ്രസിഡന്റ് , മുജീബ് പൂളക്കൽ ജനറൽ സെക്രട്ടറി
വിദ്യാഭ്യാസ മേഖലയിലെ സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൂടി ബാധകമാക്കണമെന്നും, അൺ എയ്ഡഡ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നും തിരൂർ തുഞ്ചൻപറമ്പിൽ നടന കേരള റക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
നാനൂറിൽ പരം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഇ.ടി.മുഹമ്മദ് ബഷീർ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
അഡ്വ: എൻ.ശംസുദ്ദീൻ . എം.എൽ എ മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി, ഡോ: വി.കെ.ജയകുമാർ , ബി. വേണു ഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡൻറ്റ് മുജീബ് പൂളക്കൽ പ്രമേയാവതരണം നടത്തി.
സംസ്ഥാന സെക്രട്ടറി ആനന്ദ് കണ്ണശ്ശ സ്വാഗതവും ട്രഷറർ രാഘവ ചേരാൾ നന്ദിയും പറഞ്ഞു. സംഘടനയുടെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. രാഘവ ചേരാൾ ( പ്രസിഡന്റ് ), മുജീബ് പൂളക്കൽ ( ജനറൽ സെക്രട്ടറി).