സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. 99.5 ശതമാനം വിജയമാണ് ഇന്ത്യന്‍ സ്‌കൂള്‍ നേടിയത്. 500ല്‍ 491 മാര്‍ക്ക് (98.2%) നേടി കൃഷ്ണ രാജീവന്‍ നായര്‍ സ്‌കൂള്‍ ടോപ്പറായി. 488 മാര്‍ക്ക് ( 97.6%) നേടിയ തീര്‍ത്ഥ ഹരീഷ് രണ്ടാം സ്ഥാനവും 487 മാര്‍ക്ക് (97.4%) നേടിയ അഭിനവ് വിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
32 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ‘എ വണ്‍ ‘ ഗ്രേഡു ലഭിച്ചു. 592 വിദ്യാര്‍ഥികള്‍ക്ക് 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. മാര്‍ച്ചില്‍ നടത്തിയ പരീക്ഷയില്‍ ആകെ 759 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നു. 2022 സെപ്തംബര്‍ വരെ ക്ലാസുകള്‍ ഹൈബ്രിഡ് രീതിയില്‍ ആയിരുന്നു. അതിനുശേഷം ക്ലാസുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈനായി നടന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇ.സി മെമ്പര്‍അക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷിദ് ആലം, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അനുമോദിച്ചു. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെയും മികവിനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയുടെയും സാക്ഷ്യമാണ് ഈ ഫലമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.
500ല്‍ 491 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 32 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടിയപ്പോള്‍ 106 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡും നേടി. 78% വിദ്യാര്‍ത്ഥികള്‍ (592) 60% ഉം അതില്‍ കൂടുതലും നേടി. 50% വിദ്യാര്‍ത്ഥികള്‍ (380) 75% ഉം അതിനുമുകളിലും നേടി. 17ശതമാനം വിദ്യാര്‍ത്ഥികളാണ് 90% ഉം അതില്‍ കൂടുതലും നേടിയത്.
കണക്ക് പരീക്ഷയില്‍ 4 വിദ്യാര്‍ത്ഥികള്‍ 100 ഉം 11 വിദ്യാര്‍ത്ഥികള്‍ 99 ഉം നേടി. സോഷ്യല്‍ സയന്‍സില്‍ 14 പേര്‍ക്ക് 99 ലഭിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഫ്രഞ്ച് ഭാഷയില്‍ 100 ഉം 3 വിദ്യാര്‍ത്ഥികള്‍ 99 ഉം നേടി.
സയന്‍സില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് 98 ലഭിച്ചു. 2 വിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തില്‍ 100 ഉം 20 വിദ്യാര്‍ത്ഥികള്‍ 99 ഉം നേടി. ഒരു വിദ്യാര്‍ത്ഥിക്ക് ഹിന്ദിയില്‍ 99 ലഭിച്ചു. 3 വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ 99 ലഭിച്ചു.
ഒരു വിദ്യാര്‍ത്ഥിക്ക് സംസ്‌കൃതത്തില്‍ 99 ലഭിച്ചു. തമിഴില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് 99ഉം ഒരു വിദ്യാര്‍ത്ഥിക്ക് ഉറുദുവില്‍ 98ഉം അറബിയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 93ഉം ലഭിച്ചു.