ബാലാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണം.എ എച്ച് എസ് ടി എ 

ശനിയാഴ്ച ദിവസം വീണ്ടും പ്രവർത്തി ദിവസമാക്കാനുള്ള നീക്കത്തിൽ നിന്ന് ഗവൺമെൻറ് ഉടൻ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ബാലാവകാശ കമ്മീഷൻ ഈ വിഷയത്തിൽ ഇടപെടണമെന്നും എ.എച്ച് .എസ്. ടി .എമലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.നിലവിൽ ഹയർ സെക്കൻഡറി തലത്തിൽ നാല് ശനിയാഴ്ചകൾ ഉൾപ്പെടെഉള്ള സമയം നിലവിൽ പഠനത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്.രാവിലെ 9 മണി മുതൽ 4 45 വരെയാണ് ഹയർ സെക്കൻഡറി സ്കൂളുകൾ പ്രവർത്തിക്കുന്നത്.എൻ .എസ് എസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ്തുടങ്ങി പാഠ്യാതര പ്രവർത്തനങ്ങൾക്ക്നിലവിൽ ഉപയോഗിക്കുന്നത് ശനിയാഴ്ച ദിവസമാണ്.

കൂടാതെഎൻട്രൻസ് പരിശീലനത്തിന് ഉൾപ്പെടെകുട്ടികൾ ഉപയോഗിക്കുന്നത് ശനി ഞായർ ദിവസങ്ങളാണ്.കുട്ടികളുടെ മാനസിക സംഘർഷം ഉൾപ്പെടെ വിശദമായി പഠനത്തിന് വിധേയമാക്കി ലബ്ബ കമ്മിറ്റി സർക്കാറിനു മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഹയർ സെക്കൻഡറികളിൽ ഒഴിവാക്കാൻ തീരുമാനിച്ചത്.എന്നാൽ കുട്ടിക്ക് ലഭിക്കുന്ന ശനിയാഴ്ച ദിവസത്തെ പഠന സമയംമറ്റ് അധ്യായന ദിനങ്ങളിലെസമയങ്ങളിൽ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു.അതുകൊണ്ടുതന്നെ അമിതഭാരം വീണ്ടും കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത നീക്കത്തെ പൊതുസമൂഹം ശക്തമായി എതിർക്കണം എന്നും A HSTA അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് പി ഇഫ്തിഖാറുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ ,വി കെ രഞ്ജിത്ത്,ശ്യാം കെ , എം ടി മുഹമ്മദ്,ഡോ :അജിത് കുമാർ സി , സുബൈർ കെ , ഡോ.ബിന്ദു പി സുഭാഷ്,ഉണ്ണികൃഷ്ണൻ , ഡോ. എ.സി.പ്രവീൺ ,നൗഷാദ് പുറമണ്ണൂർ എന്നിവർ സംസാരിച്ചു.