ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; മൂന്ന് പേരെ രക്ഷപ്പെടുത്തി

ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടിത്തട്ട് ഇളകി വെള്ളം കയറിയതാണ് കാരണം. ബോട്ടിന് യാതൊരു രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ് അറിയിച്ചു.

‘റിലാക്സ് ഇൻ കേരള’ എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. ചാണ്ടി ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് വാടകക്കെടുത്തത് അനസ് എന്നയാളാണ്.